വരികള്‍ കൊണ്ടും ആലാപന ശൈലി കൊണ്ടും ഏറെ ഹൃദ്യമായ ഗസലുമായി ഹൃദയങ്ങള്‍ കീഴടക്കുകയാണ് ഗായിക സിതാര. ഏവര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഗസലാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ആസ്വാദകരെ ഏറെ വൈകാരികമാക്കുന്ന വരികളാണ് ഗസലിലേത്. ‘പരിഭവം മറന്നു വന്നു പുഞ്ചിരിച്ചു നീ… ‘എന്ന ഗസലിന് സംഗീതം നല്‍കിയിരിക്കുന്നതും സിതാര തന്നെയാണ്. ഗസലിന്റെ വീഡിയോ അണിയിച്ചൊരുക്കിയിരിക്കുന്നത് ഡോ.എം സജീഷ് ആണ്. സംവിധായകന്‍ സജീഷും ശ്രുതിയും സിതാരയ്‌ക്കൊപ്പം വീഡിയോയില്‍ ഉണ്ട്. ഇതിനോടകം ഗസലിന് വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. യൂട്യൂബില്‍ വീഡിയോ വൈറലായിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook