കങ്കണാ റണാവത്ത് നായികയാവുന്ന സിമ്രാന്‍ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ക്വീന്‍ എന്ന ചിത്രത്തില്‍ പോലെ മേക്കപ്പില്ലാതെയാണ് കങ്കണ ഈ സിനിമയിലും അഭിനയിച്ചിരിക്കുന്നത്. ഷാഹിദ് എന്ന ചിത്രത്തിലൂടെ ദേശീയപുരസ്കാരം നേടിയ ഹൻസാൽ മേഹ്തയാണ് സംവിധായകൻ. യാഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. രാജ്കുമാർ റാവു മറ്റൊരു പ്രധാനവേഷത്തിൽ എത്തുന്നു. സെപ്റ്റംബർ 15 ന് ചിത്രം തിയേറ്ററുകളിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ