നവനീത് വിനോദ് കഥയെഴുതി സംവിധാനം നിർവഹിച്ച ‘നിർണ്ണയം’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. കേരളത്തിൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കിയിട്ടുള്ളതാണ് ഈ കുറ്റാന്വേഷണ ത്രില്ലർ. സ്വന്തം വീട്ടിൽ വച്ച് നടന്ന ഒരു പെൺകുട്ടിയുടെ അതിദാരുണമായ കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവുമാണ് കഥയുടെ ഇതിവൃത്തം. സമൂഹത്തിൽ നേരിടുന്ന ഒരു പ്രധാന പ്രശ്നത്തെ ചിത്രം ഉയർത്തി കാണിക്കുന്നുണ്ട്.

ആദിത്യ നായർ, ഫൈസൽ. എൻ.എം, ആഷിഖ് എം.ഹാജ, അനർഘ ചിത്ര, മിന്നു ജി.ബാബു, നസരത്ത് ഷഹാബുദീൻ, അഫ്സൽ മുഹമ്മദ്, ഭഗത് സൂര്യ, ഹരഗോവിന്ദ് പി.നായർ, ആദർശ് ലാൽ, നസീബ് ഷാ എന്നിവർ അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണവും ചിത്രസംയോജനവും വിഎഫ്എക്സും നിർവഹിച്ചിരിക്കുന്നത് അജ്മൽ ഹനീഫാണ്. പി.എസ്.ജയ് ഹരിയുടേതാണ് പശ്ചാത്തലസംഗീതം. ചിത്രകഥ മോഷൻ പിക്ചേഴ്‌സിന്റെ കൂടെ ബീയോണ്ട് ഡ്രീംസിന്റെ ബാനറിൽ തംബുരു ദിലീപ്, മിത്ര അജിത്, റെമ ഭായ്, സിന്ധു പ്രദീപ്, ഉഷ റാണി, ഭഗത് സൂര്യ എന്നിവർ ചേർന്നാണ് ഈ ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ ഓൺലൈൻ പാർട്ണർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook