കഥയിലും അവതരണത്തിലും പ്രേക്ഷകന് ഞെട്ടൽ സമ്മാനിച്ച് ശ്രദ്ധേയമാവുകയാണ് ശിഷ്ടം എന്ന ഷോർട്ട് ഫിലിം. തികച്ചും സാമൂഹ്യ പ്രസക്തിയുള്ള വിഷയത്തെ വ്യത്യസ്തമായ രീതിയിലൂടെ സമീപിച്ചു മികച്ച തിരക്കഥ യുടെയും അഭിനയത്തിന്റേയും പിൻബലത്തടെ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിൽ. പതിനായിരത്തോളംപ്പേരാണ് ഇതിനകം ഈ​ ഷോർട്ട് ഫിലിം യുട്യൂബിലൂടെ കണ്ടത്.

മാധ്യമപ്രവർത്തകനായ ആൽബിൻ രാജ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് . മാധ്യമ വിദ്യാർഥിയായ നെബുലയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് . ക്യാമറ വിഷ്ണുദാസ് ,എഡിറ്റിങ് അജിത് ജോസഫ്. വിഷ്ണു, ഉജ്ജ്വൽ, അമൽ ദേവ് ,മേഘ്ന അഞ്ജലി ,അനീറ്റ, റൈയ്സൺ എന്നിവരും ചിത്രത്തിന്റെ പിന്നണിയിൽ ഉണ്ട്. ഒരുകൂട്ടം സുഹൃത്തുക്കൾ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ