കുട്ടികളെ തല്ലിപ്പഠിപ്പിക്കുന്ന മാതാപിതാക്കള്‍ക്കെതിരെ ക്രിക്കറ്റ് താരങ്ങളായ ശിഖര്‍ ധവാനും റോബിന് ഉത്തപ്പയും രംഗത്തെത്തി. കുട്ടിയെ പഠിപ്പിക്കുന്നതിനിടെ ഉപദ്രവിക്കുന്ന വീഡിയോ വാട്സ്ആപ്പിലും ഫെയ്സ്ബുക്കിലും പ്രചരിച്ചതോടെയാണ് താരങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.
പെണ്‍കുട്ടിയെ എണ്ണാന്‍ പഠിപ്പിക്കുന്ന വീഡിയോയാണ് പ്രചരിച്ചത്. കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് മാതാവാണെന്ന് കരുതുന്ന സ്ത്രീ പഠിപ്പിക്കുന്നത്. തല്ല് ഭയന്ന് എണ്ണം പഠിക്കുന്ന കുട്ടിയെ ഭീഷണിപ്പെടുത്തുന്ന സ്ത്രീയുടെ ശബ്ദം മാത്രമാണ് വീഡിയോയില്‍ കേള്‍ക്കുന്നത്. തനിക്ക് തലവേദനിക്കുന്നുവെന്നും വിശ്രമിക്കാന്‍ അല്പം സമയം തരണമെന്നും കുട്ടി കരഞ്ഞുകൊണ്ട് പറയുന്നത് വീഡിയോയില്‍ കാണാം.
എന്നാല്‍ ദൃശ്യങ്ങളില്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും തല്ലുകയും ചെയ്യുന്നത് വ്യക്തമാണ്. വീഡിയോയുടെ അവസാനം ദേശ്യം വന്ന കുട്ടി പൊട്ടിക്കരയുന്നതും കാണാം. ഈ വീഡിയോ പ്രചരിച്ചതോടെയാണ് ഉത്തപ്പയും ശിഖര്‍ ധവാനും രംഗത്തെത്തിയത്. കുട്ടികളോട് ക്ഷമയോടെ പെരുമാറണമെന്ന് രക്ഷിതാക്കളോട് അഭ്യര്‍ത്ഥിക്കുന്നതായി ധവാന് ട്വിറ്ററില്‍ കുറിച്ചു. അവരെ തല്ലുകയോ അപമാനിക്കുകയോ ചെയ്യുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
I request parents to be patient with ur kids at all times. Every child learns at his own pace. Pls refrain from beating/degrading them. pic.twitter.com/jy8xV8gC9M
— Shikhar Dhawan (@SDhawan25) August 19, 2017
ഹൃദയം പിടിച്ചുകുലുക്കുന്ന ദൃശ്യങ്ങള്‍ ആണിതെന്നാണ് ഉത്തപ്പ കുറിച്ചത്. കുട്ടികളെ ഇപ്രകാരമല്ല വളര്‍ത്തേണ്ടത്, സ്നേഹം കൊണ്ട് നമുക്ക് നമ്മുടെ കുട്ടികളെ വളര്‍ത്താമെന്നും പേടിപ്പിച്ചല്ല ചെയ്യേണ്ടതെന്നും ഉത്തപ്പ പറഞ്ഞു. വീഡിയോ പ്രചരിച്ചതോടെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം നിറഞ്ഞിട്ടുണ്ട്.
This is heart wrenching. Children shouldn't be raised this way. This needs to stop. I pray we can raise our kids with love instead of fear. pic.twitter.com/6R4mKrFy4r
— Robin Aiyuda Uthappa (@robbieuthappa) August 19, 2017
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook