കേരളത്തിലെ ഓൺലൈൻ മാധ്യമത്തിൽ സാന്നിധ്യമറിയിച്ചുകൊണ്ട് എത്തുന്ന ഐഇ മലയാളത്തിന് ആശംസകളുമായി ശശി തരൂർ എംപി. ദേശീയ തലത്തിൽ ശ്രദ്ധേയമായ ഇന്ത്യൻ എക്‌സ്പ്രസിന്റെ മലയാളത്തിലെ ആദ്യ മാധ്യമ സംരംഭമായ iemalayalam.com ലോഞ്ച് ചെയ്യുന്നതിനോടനുബന്ധിച്ചാണ് ശശി തരൂർ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചത്.

ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ മലയാളികൾ ഇന്ന് മുൻപന്തിയിൽ നിൽക്കുന്നുവെന്നും അതുകൊണ്ടുതന്നെ ഇത് നല്ലൊരു വെബ്സൈറ്റ് ആകട്ടെയെന്നും അദ്ദേഹം ആസംസിച്ചു. ജനങ്ങളിലേക്ക് നല്ല വാർത്ത എത്തിക്കാൻ കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തിലും വരുന്നുവെന്നത് സന്തോഷം ഉളവാക്കുന്നതാണെന്നും ഐഇ മലയാളത്തെ സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ