ബുള്ളറ്റ് വാഹനപ്രേമികള്‍ക്ക് എന്നും ഒരു ഹരമാണ്. ഇപ്പോൾ ഇതാ ബുള്ളറ്റുകളെ വാദ്യോപകരണമാക്കി ഒരുഗ്രന്‍ സംഗീതം തീര്‍ത്തിരിക്കുകയാണ് ഗൗരങ്ക് സോണിയുടെ നേതൃത്വത്തിലുള്ള സംഘം. ബ്രിട്ടീഷ് ഗായകനായ എഡ് ഷീരന്റെ പ്രശസ്തമായ ഷെയ്പ്പ് ഓഫ് യു എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനായാണ് ബുള്ളറ്റ് സംഗീതം ഉടലെടുത്തത്.

രണ്ടു മാസത്തോളം സമയമെടുത്താണ് ഈ സംഗീതം രൂപപ്പെടുത്തിയത്. ബൈക്ക് സ്റ്റാര്‍ട്ട് ആക്കുന്നതു മുതല്‍ കീ വരെ ഓര്‍ക്കസ്‌ട്രേഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാമാക്ഷി റായിയാണ് ഗാനം ആലപിച്ചത്. ബുള്ളറ്റിന്റെ ഗാംഭീര്യം തുളുമ്പുന്ന എന്‍ജിന്‍ ശബ്ദം, ഹോണ്‍ എന്നിവയ്‌ക്കൊപ്പം സീറ്റിലും ഇന്ധനടാങ്കിലും ടയറിലും എക്‌സ്‌ഹോസ്റ്റിലും മറ്റും തട്ടി ഈണമിട്ടാണ് പശ്ചാത്തല സംഗീതം ഒരുക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ