ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ‘ഇഷ്‌ക്’ മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ പറയുവാന്‍ ഇതാദ്യമായ് എന്ന ഗാനത്തിന്റെ വീഡിയോ ഇതിനിടയില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നേരത്തേ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തിരുന്നു.

ജെയ്ക്‌സ് ബിജോയ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാം ആണ്. രതീഷ് രവിയാണ് ‘ഇഷ്‌കി’ന്റെ തിരക്കഥ ഒരുക്കിയത്. നോട്ട് എ ലവ് സ്റ്റോറി എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

Read More: Ishq Movie Review: സദാചാര പോലീസിംഗിന്റെ കരണത്തടിച്ച് ‘ഇഷ്ക്’

ജാഫര്‍ ഇടുക്കി, ലിയോണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്സാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

സച്ചിദാനന്ദന്‍ എന്ന കഥാപാത്രമായാണ് ഷെയിന്‍ അഭിനയിച്ചിരിക്കുന്നത്. സച്ചി എന്ന സച്ചിദാനന്ദന്‍ ഐടി ജോലിക്കാരനാണ്. ഒരു ശരാശരി മലയാളി യുവാവിന്റെ പരിഛേദം തന്നെയാണ് സച്ചി. അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം കൊച്ചിയില്‍ താമസിക്കുന്ന സച്ചിയുടെ പ്രണയിനിയാണ് വസുധ. തമാശയ്ക്കും ടൈംപാസിനുമപ്പുറം ജീവിതത്തിലേക്ക് അവന്‍ കൂടെ കൂട്ടണമെന്നാഗ്രഹിക്കുന്ന പെണ്‍കുട്ടി. ഇരുവരുമൊന്നിച്ചു നടത്തുന്ന ഒരു യാത്രയും അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളിലൂടെയുമൊക്കെയാണ് കഥ വികസിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook