ഷെയ്ൻ നിഗം നായകനാകുന്ന വലിയ പെരുന്നാളിന്റെ ട്രെയിലർ റിലീസ് ചെയ്തു. ആക്ഷനും കോമഡിയും റൊമാൻസുമെല്ലാം ചേർന്ന ഒരു ആഘോഷ ചിത്രമാണ് വലിയ പെരുന്നാൾ എന്നാണ് ഒരു മിനിറ്റ് 50 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ നൽകുന്ന സൂചന. ഡിസംബര്‍ 20നാണ് ചിത്രം തീയേറ്ററുകളിലെത്തുകയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

ഒരു പ്രൊഫഷണല്‍ ഡാന്‍സറായിട്ടാണ് ഷെയ്ന്‍ ചിത്രത്തിൽ അഭിനയിക്കുന്നത്. ഡിമല്‍ ഡെന്നിസ് ആണ് സംവിധാനം ചെയ്യുന്നത്. ഫില്‍റ്റര്‍ കോപ്പി അടക്കമുള്ള വെബ് സീരിസികളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ഹിമിക ബോസ് ആണ് ചിത്രത്തിലെ നായികയാവുന്നത്. സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, അലന്‍സിയര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അന്തരിച്ച പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ അവസാനത്തെ ചിത്രം കൂടിയാണ് വലിയപെരുന്നാള്‍.

മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോണിഷാ രാജീവ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അന്‍വര്‍ റഷീദും സഹനിര്‍മാതാവാണ്. ഡിമല്‍, തസ്രീഖ് അബ്ദുള്‍ സലാം എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നു. സംഗീതം റെക്‌സ് വിജയന്‍.

ഒക്ടോബറിലാണ് വലിയ പെരുന്നാളിന്റെ റിലീസ് ആദ്യം തീരുമാനിച്ചിരുന്നത്. ചില സാങ്കേതിക കാരണങ്ങളാല്‍ ഡിസംബറിലേക്ക് മാറ്റുകയായിരുന്നു. നേരത്തെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററിനും ലിറിക്കല്‍ ഗാനത്തിനും മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook