വിദ്യാ ബാലൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന’ശകുന്തള ദേവി’യുടെ ട്രെയിലറെത്തി. ഹ്യൂമന്‍ കംപ്യൂട്ടർ എന്ന വിളിപ്പേരിൽ അറിയിപ്പെട്ടിരുന്ന, ഗണിതശാസ്ത്ര പ്രതിഭയായിരുന്ന ശകുന്തളാവേദിയുടെ വേഷമാണ് ചിത്രത്തിൽ വിദ്യാബാലൻ അവതരിപ്പിക്കുന്നത്. രസകരമായ ട്രെയിലറിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുതിയ ഹെയർ സ്റ്റൈലിലും ലുക്കിലുമാണ് വിദ്യ ചിത്രത്തിലെത്തുന്നത്.

അനു മേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിക്രം മൽഹോത്രയാണ് നിർമാതാവ്. തിയേറ്റർ റിലീസായി തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓടിടി റിലീസായി പ്രഖ്യാപിക്കുകയായിരുന്നു. ആമസോൺ പ്രൈം വഴിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.

Read more: വേദനയായി സുശാന്ത്; അവസാനചിത്രം ‘ദിൽ ബെച്ചാര’ ട്രെയിലർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook