നല്ല പാട്ടുകൾ പോലെ മോശം പാട്ടുകളും ഇപ്പോൾ തരംഗമായി മാറാറുണ്ട്. ഇക്കൂട്ടത്തിലെ ഏറ്റവും പുതിയത് ഒരു സെൽഫി ഗാനമാണ്. ഗാനം കേൾക്കാൻ അരോചകമാണെങ്കിലും ഒരു കോടിയിലധികം പേർ ഈ വിഡിയോ കണ്ടുകഴിഞ്ഞു. ധിൻചക് പൂജ എന്ന ഗായികയാണ് വിഡിയോയിൽ ഗാനമാലപിച്ചിരിക്കുന്നത്.

സെൽഫി ഗാനമാണിത്. തന്റെ കൂട്ടുകാർക്കൊപ്പം ധിൻചക് സെൽഫി എടുത്തു നടക്കുന്നതാണ് വിഡിയോ. ‘സെൽഫി മേൻ ലേലി ആജ്’ എന്നു തുടങ്ങുന്ന ഗാനം കേൾക്കുമ്പോൾ അരോചകമായി തോന്നും. എന്നാൽ ഗാനത്തിന് വിമർശനങ്ങൾ ഉയരുമ്പോഴും സെൽഫി ഭ്രാന്തൻമാർ ഗാനം ഏറ്റെടുത്തുകഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ