സ്കൂൾ ദിവസങ്ങൾ ഓർക്കാത്തവർ വളരെ വിരളമായിരിക്കും. എല്ലാവരും ഹൃദയത്തോട് ചേർത്തുവെക്കുന്ന ഒന്നാണ് സ്കൂൾ ദിവസങ്ങൾ. സ്കൂളിലേക്കുളള വരവും പോക്കും രസകരമായ ഒരനുഭവം തന്നെയാണ്. സ്കൂൾ ബസിലെ രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയ സ്കൂൾ ഡേയ്‌സ് എന്ന വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. ദി ടൈംലൈനേഴ്‌സാണ് ഈ വിഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

സ്കൂൾ ബസ് നിരവധി സംഭവങ്ങൾക്ക് സാക്ഷിയാവാറുണ്ട്. ഹിമാലി ഷായാണ് ഈ വിഡിയോയുടെ സംവിധായകൻ. സുഹൃത്തിന് വേണ്ടിയുളള സീറ്റ് പിടുത്തവും ഭക്ഷണം പങ്ക് വയ്ക്കലും പാട്ട് പാടലുമെല്ലാം സ്കൂൾ ബസിലെ സ്ഥിരം കാഴ്‌ചകളിലൊന്നാണ്. അത്തരം രസകരമായ മുഹൂർത്തങ്ങളാണ് ഈ വിഡിയോയിലുളളത്. സ്കൂൾ ജീവിത കാലഘട്ടത്തിലേക്ക് കൂട്ടി കൊണ്ടു പോവുന്ന ഗൃഹാതുരത്വമുളള ഒരു വിഡിയോ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ