കലോത്സവ വേദികള്‍ കലയൊഴുകുന്ന നദികളായി മാറാറുണ്ടെങ്കിലും പലപ്പോഴും വേദിയില്‍ പിണയുന്ന അബദ്ധങ്ങൾ കാണികളെ ചിരിപ്പിക്കുകയും ചെയ്യും. വേദിയില്‍ കുട്ടികളാണെങ്കില്‍ പലപ്പോഴും അവരുടെ ശ്രദ്ധ പ്രകടനത്തില്‍ നിന്ന് മാറിപ്പോവാറുണ്ട്. അത്തരത്തിലൊരു പ്രകടനത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

കലോത്സവത്തില്‍ ഒപ്പന കളിക്കാനായാണ് കുട്ടികള്‍ വേദിയിലെത്തിയത്. എന്നാല്‍ കളി മുറുകിയപ്പോള്‍ കുട്ടികളിലൊരു വികൃതി പയ്യന്‍ കൂട്ടുകാരന്റെ തലയ്ക്കിട്ടൊരു കൊട്ട് കൊടുത്തു. ഒപ്പന മറന്ന നിമിഷം വികൃതിപ്പയ്യനും തിരിച്ച് കിട്ടി നല്ലൊരു തട്ട്. ഒപ്പനപ്പാട്ട് കഴിയും വരെ മണവാട്ടിയെ പോലും ചിരിപ്പിച്ച് കുട്ടികള്‍ തമ്മില്‍ തല്ലായിരുന്നു. എവിടെ നിന്നാണ് പകര്‍ത്തിയതെന്ന് വ്യക്തമാകാത്ത വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook