ടൊവിനോ തോമസ് നായകനാകുന്ന ‘അഭിയും അനുവും’ സിനിമയിലെ സരിഗമ പധനിസ ഗാനം പുറത്തിറങ്ങി. ഹരിചരണും സാഷ തിരുപ്പതിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ധരൺ കുമാറിന്റേതാണ് സംഗീതം. വരികൾ മദൻ കർക്കിയുടേതാണ്.

ബി.ആര്‍.വിജയലക്ഷ്മി ഇരു ഭാഷകളിലായി ഒരുക്കുന്ന ‘അഭിയും അനുവും’ പ്രണയകഥയെ ആസ്പദമാക്കിയുളളതാണ്. പിയ ബാജ്പേയാണ് ചിത്രത്തിലെ നായിക. ചിത്രം മാർച്ച് ഒമ്പതിന് തിയേറ്ററുകളിലെത്തും.

മലയാളത്തില്‍ ‘അഭിയുടെ കഥ അനുവിന്റേയും’ എന്ന പേരില്‍ ഇറങ്ങുന്ന ചിത്രം തമിഴില്‍ ‘അഭിയും അനുവും’ ആണ്. ടൊവിനോയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. തമിഴ് താരങ്ങളായ പ്രഭുവും സുഹാസിനിയും ഇതില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രോഹിണി, മനോബാല എന്നിവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook