ബോളിവുഡിൽ അടുത്ത കാലത്ത് ഏറ്റവുമധികം ശ്രദ്ധ നേടിയ രണ്ടു അഭിനേത്രികളാണ് സന്യ മൽഹോത്രയും ഫാത്തിമ സന ഷെയ്ഖും. ദംഗൽ എന്ന അമീർഖാൻ സിനിമയിലൂടെ പ്രശസ്തരായ ഇരുവരുടെയും ലുക്കും അഭിനയവും അത്രമാത്രം ഊർജസ്വലവും ജീവസ്സുറ്റതുമായിരുന്നു. ഇരുവരും ഒന്നിച്ചുള്ളൊരു നൃത്തം സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയാണ്.

ഗ്ലാമർ ലുക്കിൽ റിഹാനയുടെ വർക്ക് എന്ന പാട്ടിനൊപ്പമായിരുന്നു നല്ല മെയ്‍വഴക്കത്തോടെ സന്യയും ഫാത്തിമയും നൃത്തമാടിയത്. നല്ല അഭിനേത്രികൾ മാത്രമല്ല നൃത്തവും തങ്ങൾക്ക് വഴങ്ങുമെന്ന് തെളിയിക്കുന്നു ഇരുവരും. രാം പ്രദീപ് ആണ് ഇവർക്കായി ഈ നൃത്തം ചിട്ടപ്പെടുത്തിയത്.

നവാസുദ്ദീന്‍ സിദ്ദിഖിക്കിക്കൊപ്പം ഫോട്ടോഗ്രാഫ് എന്ന ചിത്രത്തിലാണ് സന്യ ഇപ്പോള്‍ അഭിനയിക്കുന്നത്. തഗ്‌സ് ഓഫ് ഹിന്ദുസ്ഖാന്‍ എന്ന ചിത്രമാണ് ഫാത്തിമ സനയുടെ അടുത്ത ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ