ജീവ നായകനായെത്തുന്ന സംഗിലി ബുംഗിലി കതകേ തൊറേ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഒരു പ്രേത സിനിമയാണ് ചിത്രം പറയുന്നത്. പക്ഷേ പേടിപ്പിക്കൽ മാത്രമല്ല, കോമഡിയും ചേരുന്നതാണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന. പ്രേതബാധയുളള ഒരു വീടിനെ ചുറ്റിപറ്റിയാണ് സിനിമ.

രാഘവ ലോറൻസ് നായകനായെത്തിയ കാഞ്ചനയിലെ പാട്ടായ സംഗിലി ബുംഗിലി കതകേ തൊറേയിൽ നിന്നാണ് ചിത്രത്തിന്റെ പേര് വന്നിരിക്കുന്നത്. ഐകാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസും എ ഫോർ ആപ്പിളിന്റെ ബാനറിൽ അറ്റ്‌ലിയും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ശ്രീ ദിവ്യ, സൂരി, രാധിക ശരത് കുമാർ, തമ്പി രാമയ്യ, കോവൈ സരള എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.വിശാൽ ചന്ദ്രശേഖർ ആണ് ചിത്രത്തിന്റെ സംവിധായകൻ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ