ന്യൂസ് റൂമിലെ തമാശയുടെ മറ്റൊരു വീഡിയോ കൂടി വൈറലാകുന്നു. ലൈവ് ഷോ അവതരിപ്പിക്കുന്നതിനിടെ സ്റ്റുഡിയോയിലേക്ക് ഒരു പക്ഷി പറന്നെത്തുകയും അത് അവതാരകയുടെ തലയിൽ ഇരിക്കുകയുമായിരുന്നു. ഐബിസ് പക്ഷിവർഗ്ഗത്തിൽപ്പെട്ട സ്കാർലെറ്റ് ഐബിസാണ് അവതാരകയുടെ തലയിൽ ഇരിപ്പുറപ്പിച്ചത്.

പക്ഷി തലയിരുന്നിട്ടും അവതാരകയ്ക്ക് കുലുക്കമുണ്ടായില്ല. വളരെ കൂളായി അവതാരക ഷോ തുടർന്നു. പക്ഷേ കൂടെയിരുന്ന അവതാരകന് ഇതുകണ്ടിട്ട് സഹിക്കാനായില്ല. അദ്ദേഹം ചിരിച്ചുപോയി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ