രാം ചരൺ നായകനാവുന്ന രംഗസ്ഥലം സിനിമയുടെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. ചിത്രത്തിലെ നായിക സാമന്ത അക്കിനേനിയുടെ കഥാപാത്രം രാമ ലക്ഷമിയെ പരിചയപ്പെടുത്തുന്നതാണ് ടീസർ. ടീസറിൽ ഒരു ഗ്രാമീണ പെൺകുട്ടിയുടെ വേഷപ്പകർച്ചയിലാണ് സാമന്ത എത്തിയിട്ടുളളത്.

രാം ചരണിന്റെ കഥാപാത്രത്തെ കാണിക്കുന്ന ആദ്യ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. ചിട്ടി എന്ന കഥാപാത്രത്തെയാണ് രാം ചരൺ സിനിമയിൽ അവതരിപ്പിക്കുന്നത്. രാം ചരണിന്റെ നായികയായി സാമന്ത എത്തുന്നത് ഇതാദ്യമാണ്. മാർച്ച് 30 നാണ് സിനിമ റിലീസ് ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ