ഒരു പെണ്‍കുട്ടി പാതിരാത്രി ആളൊഴിഞ്ഞ സ്ഥലത്ത് വണ്ടി കേടായി ഒറ്റപ്പെട്ടാല്‍ എന്തു സംഭവിക്കും? സംഭവിക്കുന്നത് പലപ്പോഴും അശുഭകരമായ കാര്യങ്ങളാണെങ്കിലും സംഭവിക്കേണ്ടത് എന്താണ് എന്നാണ് സമകാലികം എന്ന ഹ്രസ്വചിത്രം പറയുന്നത്.

സിനിമാ താരങ്ങളായ ഗായത്രി സുരേഷ്, വിഷ്ണു ഗോവിന്ദന്‍, കലാഭവന്‍ റഹ്മാന്‍, സോണിയ എന്നിവര്‍ അഭിനയിച്ച സമകാലികത്തിന്റെ രചനയും സംവിധാനവും സഫ്വാന്‍ കെ ഭാവയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

നോക്കുന്നതല്ല കാണുന്നത് എന്ന വരികളോടെയാണ് ഈ ഹ്രസ്വചിത്രം അവസാനിക്കുന്നത്. സമകാലിക പ്രാധാന്യമുള്ള വിഷയത്തെ വളരെ കൈയ്യടക്കത്തോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ