സായി പല്ലവി തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്ന ‘ഫിദ’ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നത് സായി തന്നെയാണ്. ഗ്രാമീണ പെൺകുട്ടിയായാണ് സായി ചിത്രത്തിലെത്തുന്നത്. പ്രണയത്തിനു പ്രാധാന്യം നൽകിയുളളതാണ് ചിത്രമെന്നാണ് ട്രെയിലറിൽനിന്നും വ്യക്തമാകുന്നത്.

വരുണ്‍ തേജ നായകനാവുന്ന ചിത്രം ശേഖര്‍ കമൂലയാണ് സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാൻ നായകനായ കലി ചിത്രത്തിനുശേഷം സയി അഭിനയിക്കുന്ന ചിത്രമാണിത്. കലിക്കു ശേഷം നിരവധി അവസരങ്ങൾ സായിയെ തേടിയെത്തിയെങ്കിലും കഥ ഇഷ്ടപ്പെടാത്തതിനാൽ താരം അതെല്ലാം നിരസിക്കുകയായിരുന്നു.

തെലുങ്കിനു പിന്നാലെ തമിഴിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് സായി പല്ലവി. എ.എൽ.വിജയ് സംവിധാനം ചെയ്യുന്ന ‘കരു’ എന്ന ഹൊറർ ചിത്രത്തിലാണ് സായി അഭിനയിക്കുന്നത്. സ്ത്രീ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണിത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ