ഏവരും ആകാംക്ഷയോടെ കാത്തിരുന്ന സച്ചിൻ എ ബില്യൺ ഡ്രീംസിന്റെ ട്രെയിലർ പുറത്തിറങ്ങി. സച്ചിന്റെ ജീവിതത്തിലെ പല നിമിഷങ്ങളും കോർത്തിണക്കിയുളളതാണ് വിഡിയോ. സ്വകാര്യ ജീവിതവും കരിയറും ട്രെയിലറിൽ കാണിക്കുന്നുണ്ട്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്.ധോണിയും ഒരു സീനിൽ ട്രെയിലറിലുണ്ട്. സംഗീതമാണ് ട്രെയിലറിന്റെ മറ്റൊരു ആകർഷണം. എ.ആർ.റഹ്മാന്റെ സംഗീതം ട്രെയിലറിനെ ഒന്നുകൂടി മനോഹരമാക്കുന്നുണ്ട്.

കഴിഞ്ഞ വർഷം ഏപ്രിലിൽ ഇറങ്ങിയ ചിത്രത്തിന്റെ ടീസറിന് വൻ സ്വീകരണമായിരുന്നു ലഭിച്ചത്. പ്രമുഖ ഡോക്യുമെന്ററി സംവിധായകനും ബ്രിട്ടീഷ് ചലച്ചിത്രകാരനുമായ ജെയിംസ് എർസ്‌കിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ.ആർ.റഹ്‌മാനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ജെയിംസ് എർസ്‌കിനും ശിവ ആനന്ദും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 200 നോട്ടൌട്ട് ആണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. രവി ഭഗ്ചന്ദ്കയും കാർണിവൽ മോഷൻ പിക്‌ചേഴ്സും ആണ് നിർമാതാക്കൾ. ക്രിസ് ഓപൻഷായാണ് ഛായാഗ്രാഹകൻ.

മെയ് 26 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ