ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുക്കറിന്റെ ജീവചരിത്രം പറയുന്ന സച്ചിൻ ദ ബില്യൺ ഡ്രീംസ് എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത് വന്നു. സച്ചിൻ … സച്ചിൻ… സച്ചിൻ എന്ന ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട മുദ്രാവാക്യത്തോടെയാണ് ഗാനം ആരംഭിക്കുന്നത്. ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് ഇർഷാദ് കാമിലാണ്. പ്രമുഖ ഡോക്യുമെന്ററി സംവിധായകനും ബ്രിട്ടീഷ് ചലച്ചിത്രകാരനുമായ ജെയിംസ് എർസ്‌കിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഏവരും ആകാംക്ഷയോടെ കാത്തിരുന്ന സച്ചിൻ എ ബില്യൺ ഡ്രീംസിന്റെ ട്രെയിലർ നേരത്തെ പുറത്തിറങ്ങിയിരുന്നു. സച്ചിന്റെ ജീവിതത്തിലെ പല നിമിഷങ്ങളും കോർത്തിണക്കിയുളളതാണ് വിഡിയോ. സ്വകാര്യ ജീവിതവും കരിയറും ട്രെയിലറിൽ കാണിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇറങ്ങിയ ചിത്രത്തിന്റെ ടീസറിന് വൻ സ്വീകരണമായിരുന്നു ലഭിച്ചത്.

ജെയിംസ് എർസ്‌കിനും ശിവ ആനന്ദും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 200 നോട്ടൌട്ട് ആണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. രവി ഭഗ്ചന്ദ്കയും കാർണിവൽ മോഷൻ പിക്‌ചേഴ്സും ആണ് നിർമാതാക്കൾ. ക്രിസ് ഓപൻഷായാണ് ഛായാഗ്രാഹകൻ. മെയ് 26 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook