അജു വർഗീസ് നായകനായി അഭിനയിക്കുന്ന ‘സാജൻ ബേക്കറി സിൻസ് 1962’ എന്ന ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തു. അരുൺ ചന്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖം രഞ്ജിത മേനോന്‍ ആണ് നായിക. ‘തോരാമഴയിലും’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.

ഗണേഷ് കുമാർ, ജാഫര്‍ ഇടുക്കി, ലെന, ഗ്രേസ് ആന്റണി എന്നീ പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അജു വർഗീസും അരുൺ ചന്തുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഗുരുപ്രസാദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം-പ്രശാന്ത് പിള്ള, എഡിറ്റര്‍-അരവിന്ദ് മന്മദന്‍,കല-എം ബാവ, വസ്ത്രാലങ്കാരം- ബുസി.

ഗോകുൽ സുരേഷും ധ്യാൻ ശ്രീനിവാസനും അഭിനയിച്ച ‘സായാഹ്ന വാർത്തകൾട എന്ന ചിത്രത്തിന്റെ സംവിധായകനാണ് അരുൺ ചന്തു. ‘ലൗ ആക് ഷൻ ഡ്രാമ’യ്ക്കു ശേഷം ഫന്റാസ്റ്റിക് ഫിലിംസിന്റെയും എം സ്റ്റാർ ലിറ്റിൽ കമ്യൂണിക്കേഷന്റെയും ബാനറിൽ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്നാണ് ‘സാജൻ ബേക്കറി സിൻസ് 1962’ നിർമിക്കുന്നത്. സഹനിർമാതാവ് അനീഷ് മേനോനാണ്.

Read more: കുഞ്ഞിനെ കരയിപ്പിക്കുന്ന സൈക്കോ ഡാഡി; ചിത്രം പങ്കുവച്ച് അജു വർഗീസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook