ബഹിരാകാശ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന ചിത്രം ‘റോക്കട്രി: ദി നമ്പി ഇഫക്ട്’ ന്റെ ട്രെയിലർ പുറത്തിറങ്ങി. നമ്പി നാരായണൻ എഴുതിയ റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്‍ഡ് ഐ സര്‍വൈവ്ഡ് ദ ഐഎസ്‌ആര്‍ഒ സ്‌പൈ കേസ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാധവനാണ്. ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളം, കന്നഡ ഭാഷകളില്‍ ഡബ്ബ് ചെയ്തും ചിത്രം എത്തുന്നുണ്ട്.

ചിത്രത്തിൽ നമ്പി നാരായണനെ അവതരിപ്പിക്കുന്നത് മാധവൻ തന്നെയാണ്. നമ്പി നാരായണന്റെ വ്യത്യസ്ത കാലഘട്ടങ്ങളിലെ വ്യത്യസ്ത ലുക്കിലാണ് മാധവൻ എത്തുന്നത്. സിമ്രാനാണ് ചിത്രത്തിൽ നായികയാകുന്നത്. ചിത്രത്തിന്റെ തമിഴ് പതിപ്പിൽ സൂര്യയും ഹിന്ദി, ഇംഗ്ലീഷ് പതിപ്പുകളിൽ ഷാറൂഖ്‌ ഖാനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ട്രൈകളർ ഫിലിമ്സിന്റെ ബാനറിൽ മാധവൻ, വിജയ് മൂലൻ, വർഗീസ് മൂലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ ഛയാഗ്രഹണം സിർഷ റേയും, എഡിറ്റിംഗ് ബിജിത് ബാലയുമാണ് നിർവഹിക്കുന്നത്. സാം സി.എസ് ആണ് സംഗീതം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook