മലയാളികളുടെ പ്രിയ ഗായകരാണ് വിധുപ്രതാപും ജ്യോത്സനയും സിതാരയും റിമി ടോമിയുമെല്ലാം. ജീവിതത്തിലും നല്ല സുഹൃത്തുക്കളാണ് നാലുപേരും. ക്രിസ്തുമസിനോട് അനുബന്ധിച്ച് രസകരമായൊരു വീഡിയോ ആണ്​ റിമി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. റിമിയും വിധുപ്രതാപും ജ്യോത്സനയും സിതാരയും അവരുടെ കുടുംബാംഗങ്ങളും കൂട്ടുകാരുമെല്ലാം കേക്ക് ഉണ്ടാക്കുന്ന ഒരു വീഡിയോ ആണ് റിമി പങ്കുവച്ചത്. കൊച്ചി പനമ്പിള്ളി നഗറിലുള്ള സിതാരയുടെ കഫേയായ ‘ഇട’ത്തിലാണ് ഈ ചങ്ങാതിമാർ ഒത്തുചേർന്നത്.

Read more: ഏക്‌സ്‌ക്യൂസ് മീ, ഏത് സ്കൂളിലാ? രസകരമായ ചിത്രങ്ങളുമായി പ്രിയ ഗായകർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook