ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് അരങ്ങേറിയ സമരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധനേടിയതുമായ ഒന്നാണ് ഷഹീൻ ബാഗിലെ അമ്മമാരുടെ സമരം. ഇപ്പോഴും ശക്തമായി മുന്നോട്ടുപോകുന്ന സമരവേദികളിൽ ഒന്നാണ് ഷഹീൻ ബാഗ്. അവിടെ സമരം ചെയ്യുന്ന അമ്മമാർക്ക് ആദരമർപ്പിച്ചുകൊണ്ടുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. പ്രമുഖ ചലച്ചിത്രകാരി ഗീതാഞ്ജലി റാവു സംവിധാനം ചെയ്ത ഹൃസ്വചിത്രം ഇതിനോടകം നിരവധിയാളുകളാണ് കാണുകയും പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook