ഇന്ത്യയിലെ കലാകാരന്മാരുടെ എതിർശബ്ദങ്ങൾ അടിച്ചമർത്തുന്ന സർക്കാരിനെതിരെ പ്രതിഷേധവുമായി ഗായിക രശ്മി സതീഷ്. ‘പടുപാട്ട്’ എന്ന തന്റെ പുതിയ ഗാനത്തിലൂടെയാണ് രശ്മിയുടെ പ്രതിഷേധം. രശ്മി സതീഷിന്റെ തന്നെ രസ ബാന്‍ഡാണ് വീഡിയോ ഗാനം നിര്‍മ്മിച്ചിട്ടുള്ളത്.

നിശബ്ദരാകാന്‍ ഇഷ്ടമില്ലാത്ത എല്ലാ എഴുത്തുകാര്‍ക്കും, കലാകാരന്മാര്‍ക്കും, ആക്ടിവിസ്റ്റുകള്‍ക്കുമുള്ള ആദരമായാണ് ബാൻഡ് ഈ പാട്ട് പുറത്തിറക്കിയിട്ടുളളത്. പടുപാട്ടിൽ പാടി അഭിനയിച്ചിരിക്കുന്നത് രശ്മി സതീഷാണ്. സഫ്രു ഷാഫിയാണ് രശ്മിക്കൊപ്പം അഭിനയിച്ചിരിക്കുന്നത്.

കണ്ണന്‍ സിദ്ധാര്‍ത്ഥിന്റേതാണ് വരികള്‍. മുരളിധരന്‍ സംവിധാനം നിര്‍വ്വഹിച്ച ഗാനത്തിന്റെ ഛായാഗ്രഹണം മുഹമ്മദ് അബ്ദുള്ളയാണ്. മഹേഷ് നാരായണനാണ് എഡിറ്റിങ്. ചുരുങ്ങിയ സമയത്തിനുളളിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ചിരിക്കുകയാണ് പടുപാട്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook