മലയാള സിനിമ രംഗത്തെ സജീവ സാനിധ്യമായ രഞ്ജി പണിക്കരുടെ മകൻ നിഖിലിന്റെയും മേഘ ശ്രീകുമാറിന്റെയും വിവാഹം കഴിഞ്ഞ് ദിവസമാണ് നടന്നത്. ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു പങ്കെടുത്തതും. ആറന്മുള ശ്രീപാർത്ഥ സാരഥി ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ലളിതമായ രീതിയിലായിരുന്നു വിവാഹം.

കിരൺ ജി.നാഥ് സംവിധാനം ചെയ്യുന്ന ‘കലാമണ്ഡലം ഹൈദരാലി’ എന്ന ചിത്രത്തിൽ നിഖിൽ അഭിനയിച്ചിട്ടുണ്ട്. ഹൈദരാലിയുടെ ചെറുപ്പകാലമാണ് നിഖിൽ അവതരിപ്പിച്ചത്. ചിത്രത്തിൽ ഹൈദരാലിയായി വേഷമിടുന്നത് രഞ്ജി പണിക്കരാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook