ആർഭാടം കൊണ്ടും ക്രിയേറ്റിവിറ്റി കൊണ്ടുമൊക്കെ പലപ്പോഴും കല്യാണവീഡിയോകൾ വൈറലാവാറുണ്ട്. എന്നാൽ ഇവിടെ ഒരു കല്യാണവീഡിയോ ശ്രദ്ധ നേടുന്നത് അതിന്റെ പുനരാവിഷ്കാര രീതിയിലെ വ്യത്യസ്ത കൊണ്ടാണ്. തൊണ്ണൂറുകളിൽ നിന്നുള്ള ഒരു കല്യാണവീഡിയോ പൊടിതട്ടിയെടുത്ത് വേറിട്ട രീതിയിൽ പുനരാവിഷ്കരിച്ചിരിക്കുകയാണ് മക്കൾ. തൃശൂർ സ്വദേശികളും മുംബൈയിൽ സ്ഥിര താമസക്കാരുമായ ഗോപാലകൃഷ്ണൻ നായർ-രാധിക നായർ ദമ്പതികളുടെ മക്കളായ ദേവിക നായർ, ഗോപിക നായർ എന്നിവരാണ് അച്ഛനമ്മാർക്ക് വേറിട്ട സമ്മാനമെന്ന രീതിയിൽ ഈ വീഡിയോ ഒരുക്കിയത്.

അച്ഛനമ്മമാരുടെ വേഷവും ഭാവചലനങ്ങളുമെല്ലാം രസകരമായ രീതിയിൽ തന്നെ അനുകരിച്ചിട്ടുണ്ട് ദേവികയും ഗോപികയും. അച്ഛനും അമ്മയ്ക്കുമുള്ള വിവാഹവാർഷിക സമ്മാനമായാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

Read more: ആ ചിരി കണ്ടാൽ; നമ്രശിരസ്‌കനായി ചെന്നിത്തല, മോതിരമണിയിച്ച് രാജീവ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook