സഞ്ജയ് ദത്തായി ബോളിവുഡിന്റെ യൂത്ത് ഐക്കണ്‍ രണ്‍ബീറെത്തുന്ന സഞ്ജു ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ട്രെയിലറിൽ രൺബീറിനെയല്ല, സഞ്ജയ് ദത്തിനെയാണ് കാണാൻ കഴിയുക. രൂപത്തിലും ഭാവത്തിലും നടപ്പിലും സഞ്ജയ് ദത്തിനെ രൺബീർ ഓർമപ്പെടുത്തുന്നു.

മൂന്നു മിനിറ്റും നാലു സെക്കന്റും ദൈർഘ്യമുളള ട്രെയിലർ സഞ്ജു കാണാൻ തിയേറ്ററിലെത്തുന്നവരെ നിരാശരാക്കില്ലെന്ന് ഉറപ്പാണ്. അത്രയ്ക്കും മനോഹരമായിട്ടാണ് സംവിധായകൻ രാജ്കുമാർ ഹിറാനി സിനിമ ഒരുക്കിയിരിക്കുന്നത്. ത്രീ ഇഡിയറ്റ്സ്, പികെ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം രാജ്കുമാര്‍ ഹിറാനി ഒരുക്കുന്ന സിനിമ കൂടിയാണിത്.

ജൂണ്‍ 29 ന് സിനിമ റിലീസ് ചെയ്യും. രണ്‍ബീര്‍ ആറ് വ്യത്യസ്ത വേഷത്തിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സഞ്ജയ് ദത്തിന്റെ ആദ്യ ചിത്രമായ റോക്കി മുതല്‍ ഖല്‍നായക്, മുന്നാ ഭായ് എംബിബിഎസ് തുടങ്ങി അഭിനയജീവിതത്തിലെ വ്യത്യസ്ത വേഷങ്ങള്‍ രണ്‍ബീറിലൂടെ ഓര്‍മിക്കാനാകും. രണ്‍ബീര്‍ കപൂറിനെ കൂടാതെ മനീഷ കൊയ്‌രാള, പരേഷ് റാവല്‍, അനുഷ്‌ക ശര്‍മ്മ, ദിയ മിര്‍സ, സോനം കപൂര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook