രജിഷ വിജയൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘ഖോ ഖോ’ എന്ന ചിത്രത്തിന്റെ ടീസർ എത്തി. മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഫെയ്സ്ബുക്ക് പേജിലൂടെ ടീസർ ഉദ്ഘാടനം ചെയ്തത്.  ഖോ ഖോ പരിശീലകരുടെ വേഷത്തിലാണ് രജിഷ ചിത്രത്തിൽ എത്തുന്നത്. മരിയ ഫ്രാന്‍സിസ് എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്.

ഫൈനൽസിനു ശേഷം രജിഷ​​ അഭിനയിക്കുന്ന സ്പോർട്സ് ഡ്രാമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘ഒറ്റമുറി വെളിച്ചം’ എന്ന ചിത്രത്തിലൂടെ  ശ്രദ്ധേയനായ രാഹുല്‍ റിജി നായരാണ് ചിത്രത്തിന്റെ സംവിധായകൻ.  ടോബിന്‍ തോമസ് ചിത്രത്തിന്റെ ഛായഗ്രഹണവും ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

Read more: ഇതുമൊരു ചലഞ്ചാണ്; പുതിയ അതിഥിയെ പരിചയപ്പെടുത്തി രജിഷ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook