രജിഷ വിജയന്‍ നായികയായെത്തുന്ന ‘ജൂണ്‍’ എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം യൂട്യൂബില്‍ ട്രെന്‍ഡ് ചെയ്യുന്നു. രജിഷ വിജയനും വൈഷ്ണവിയുമാണ് ഈ പാട്ടില്‍ അഭിനയിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഇഫ്തിയാണ് സംഗീതം നല്‍കിരിക്കുന്നത്. ‘കൂട് വിട്ട്’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ബിന്ദു അനിരുദ്ധന്‍ ആണ്.

ചിത്രത്തിലെ ആദ്യഗാനം ‘മിന്നി മിന്നി’ക്ക് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. അമൃത സുരേഷാണ് മിന്നി മിന്നി എന്ന ഗാനം ആലപിച്ചത്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ കബീര്‍ അഹമ്മദ് ആണ്. ചിത്രം ഫെബ്രുവരി 15ന് തിയേറ്ററുകളിലെത്തും

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍, നടന്‍ കൂടിയായ വിജയ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജൂണ്‍ എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ 17 വയസ്സു മുതല്‍ 27 വയസ്സു വരെയുള്ള ജീവിതമാണ് ജൂണിന്റെ പ്രമേയം.

ചിത്രത്തില്‍ ജോജു ജോര്‍ജ്, സത്യം ശിവം സുന്ദരം ഫെയിം അശ്വതി, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പതിനഞ്ചിലേറെ പുതു മുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ