‘അനുരാഗ കരിക്കിന്‍ വെള്ളം’ എന്ന ചിത്രത്തിലെ ‘എലി’ യായി മലയാളികളുടെ ഹൃദയം കവര്‍ന്ന്, ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം സ്വന്തമാക്കിയ രജിഷ വിജയന്‍ കേന്ദ്രകഥാപാത്രമാകുന്ന ‘ജൂണ്‍’ എന്ന ചിത്രത്തിന്റെ ടീസറെത്തി. നവാഗതനായ അഹമ്മദ് കബീര്‍ ആണ് ‘ജൂണ്‍’ എന്ന ചിത്രത്തിന്റെ സംവിധായകന്‍.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍, നടന്‍ കൂടിയായ വിജയ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജൂണ്‍ എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ 17 വയസ്സു മുതല്‍ 27 വയസ്സു വരെയുള്ള ജീവിതമാണ് ജൂണിന്റെ പ്രമേയം.

ചിത്രത്തില്‍ ജോജു ജോര്‍ജ്, സത്യം ശിവം സുന്ദരം ഫെയിം അശ്വതി, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പതിനഞ്ചിലേറെ പുതു മുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

മുടി മുറിച്ചും തടി കുറച്ചും പല്ലിനു ക്ലിപ്പിട്ടുമൊക്കെ ചിത്രത്തിനു വേണ്ടി മേക്കോവര്‍ നടത്തിയിരിക്കുകയാണ് രജിഷ. ചിത്രത്തിന് വേണ്ടി ഒന്‍പത് കിലോയോളമാണ് രജിഷ കുറച്ചിരിക്കുന്നത്. ചിത്രത്തില്‍ ജൂണ്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ കൗമാര കാലം തൊട്ട് വിവാഹം വരെയുള്ള ജീവിതമാണ് സിനിമ പറയുന്നത്. നായികാ കേന്ദ്രികൃതമായ സിനിമയില്‍ ഒരു പെണ്‍കുട്ടിയുടെ ആദ്യ പ്രണയം, അടുപ്പം, ആദ്യ ജോലി എന്നിവയിലൂടെയുള്ള വൈകാരിക അടുപ്പങ്ങളാണ് പറഞ്ഞുപോവുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ