രാഘവ ലോറൻസ് പ്രധാന വേഷത്തിലെത്തുന്ന കാഞ്ചന 3 യുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങളും ബോക്സോഫിസിൽ വിജയമായിരുന്നു. ആദ്യ രണ്ടു ഭാഗങ്ങളിലെപ്പോലെ ഭയപ്പെടുത്തുന്ന രംഗങ്ങൾ മൂന്നാം ഭാഗത്തിലും ഉണ്ടെന്ന് ട്രെയിലറിൽനിന്നും വ്യക്തം.

രാഘവേന്ദ്ര പ്രൊഡക്ഷൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാഘവ ലോറൻസാണ്. ഓവിയ, ദേവിക എന്നിവരാണ് ചിത്രത്തിലെ നായികമാർ. കോവൈ സരള, സൂരി, ദേവദര്‍ശിനി, ശ്രീമാന്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏപ്രിൽ 19 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook