ജയസൂര്യ നായകനായി എത്തുന്ന പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിലെ ആദ്യ ഗാനം പുറത്ത് വന്നു. ‘നല്ല കൊമ്പുളള ആന’ എന്ന ഗാനം വിനീത് ശ്രീനിവാസനാണ് ആലപിച്ചിരിക്കുന്നത്. സന്തോഷ് വർമ്മയുടെ വരികൾക്ക് ആനന്ദ് മധുസൂധനനാണ് ഈണം നൽകിയിരിക്കുന്നത്. പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രെയിലർ നേരത്തെ മികച്ച പ്രതികരണമാണ് നേടിയത്.

പുണ്യാളൻ അഗർബത്തീസിലെ താരങ്ങളോടൊപ്പം ധർമ്മജൻ, വിജയരാഘവൻ തുടങ്ങിയവർ ശ്രദ്ധേയമായ വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ രചന നിർവഹിച്ചതും രഞ്ജിത്ത് ശങ്കർ ആയിരുന്നു. 2013ലാണ് പുണ്യാളൻ അഗർബത്തീസ് പുറത്തിറങ്ങിയത് . ജയസൂര്യയെ കൂടാതെ നൈല ഉഷ,അജു വർഗീസ്, രചന നാരായണൻകുട്ടി, ഇന്നസെന്റ് എന്നിവരായിരുന്നു മറ്റു പ്രധാന വേഷത്തിലെത്തിയത്. ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നായിരുന്നു ചിത്രം നിർമ്മിച്ചത്. പുണ്യാളൻ അഗർബത്തീസ്, സു സു സുധി വാത്മീകം, പ്രേതം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook