മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം പുലിമുരുകന്റെ വിഎഫ്എക്‌സ് വിഡിയോ ദൃശ്യങ്ങൾ പുറത്ത്. നൂറു കോടി ക്ലബ്ബിൽ കയറിയ മലയാളത്തിലെ ആദ്യ ചിത്രമായ പുലിമുരുകന്റെ വിഷ്വൽ എഫക്‌ട്‌സ് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഹൈദരാബാദിലെ ഫയർഫ്ലെക്‌സ് ആനിമേഷൻ സ്റ്റുഡിയോസാണ് ഈ വിഡിയോ പുറത്തിറക്കിയത്.

പുലിയുമൊത്തുളള രംഗങ്ങൾ ചിത്രീകരിച്ചത് എങ്ങനെയെന്ന് വിഡിയോ കാണിക്കുന്നു. പുലിയുമായുളള സംഘടന രംഗങ്ങളും മോഹൻലാൽ പുലിയുമായുളള ഏറ്റുമുട്ടൽ നടത്തുന്ന സീനുകളും സൃഷ്‌ടിച്ചത് എങ്ങനെയെന്ന് വിഡിയോ വ്യക്തമാക്കുന്നു.

വൈശാഖ് സംവിധാനം ചെയ്‌ത് ടോമിച്ചൻ മുളകുപാടം നിർമിച്ച സിനിമ 150 ദിവസം പിന്നിട്ടിരുന്നു. ചിത്രത്തിലെ അണിയറ പ്രവർത്തകരുടെ അനുഭവം വിവരിച്ചുകൊണ്ടു പുസ്‌തകവും പുറത്തിറങ്ങാനിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ