മലയാള സിനിമയെ ആദ്യമായി നൂറ് കോടി ക്ളബ്ബിലെത്തിച്ച പുലിമുരുകന്റെ തമിഴ് പതിപ്പിന്റെ ട്രെയിലർ പുറത്തിറങ്ങി. ജൂൺ മാസം തമിഴ് പുലിമുരുകൻ തിയേറ്ററിലെത്തും. മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ ചിത്രം മലയാളത്തിൽ വൻ വിജയമായിരുന്നു. വൈശാഖാണ് പുലിമുരുകൻ സംവിധാനം ചെയ്‌തത്. സെന്തൂർ സിനിമാസ് ആണ് തമിഴിൽ ചിത്രം റിലീസിനെത്തിക്കുന്നത്.

മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത് ഉദയ്‌കൃഷ്‌ണയാണ്. ആർ.പി.ബാലയാണ് തമിഴിൽ സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്.

പുലിയുമൊത്തുളള സംഘട്ടനങ്ങളായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. കമാലിനി മുഖർജിയാണ് ചിത്രത്തിൽ നായികയായെത്തിയത്. എം.ആർ. ഗോപകുമാർ, ലാൽ, ബാല, സുരാജ് വെഞ്ഞാറമൂട്, വിനു മോഹൻ, മാസ്റ്റർ അജാസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

പുലിമുരുകൻ തെലുങ്കിൽ മന്യംപുലി എന്ന പേരിൽ റിലീസ് ചെയ്‌തപ്പോഴും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ