രജീഷ വിജയൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഫൈനൽസ്. ചിത്രത്തിലെ ഒരു ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാർ. പ്രിയ പ്രകാശ് വാര്യരും നരേഷ് അയ്യരും ചേർന്ന് പാടിയ ‘നീ മഴവില്ലു പോലെൻ’ എന്ന ഗാനമാണ് റിലീസ് ചെയ്തത്. പ്രിയയുടെ പാട്ട് മനോഹരമെന്നാണ് കേട്ടവരൊക്കെ പറയുന്നത്. നിരവധി പേരാണ് പ്രിയയെ അഭിന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്.

‘ഒരു അഡാറ് ലവ്’ എന്ന സിനിമയിലൂടെയാണ് പ്രിയ അഭിനയരംഗത്തേക്ക് എത്തുന്നത്. ചിത്രത്തിലെ ‘മാണിക്യ മലരായ’ എന്ന ഗാനത്തിലെ പ്രിയയുടെ കണ്ണിറുക്കൽ വൈറലായെങ്കിലും അഭിനയം വിമർശനങ്ങൾ ഏറ്റുവാങ്ങി. സിനിമ പുറത്തിറങ്ങിയതോടെ ട്രോളന്മാരുടെ പ്രിയങ്കരി കൂടിയായി പ്രിയ. എന്നാൽ ഒരിക്കൽ ട്രോളിയവരൊക്കെ ഫൈനൽസിലെ പ്രിയയുടെ ഗാനം കേട്ട് അഭിനന്ദനങ്ങൾ ചൊരിയുകയാണ്.

ശ്രീരേഖ ഭാസ്കരൻ എഴുതിയ വരികൾക്കു കൈലാസ് മേനോനാണ് സംഗീതം പകർന്നിരിക്കുന്നത്. നവാഗതനായ പി.ആർ.അരുൺ സംവിധായകനാവുന്ന ചിത്രമാണ് ഫൈനൽസ്. ഒരു സ്പോർട്സ് സിനിമയാണിത്. സൈക്കിളിസ്റ്റ് ആയാണ് രജീഷ ചിത്രത്തിലെത്തുന്നത്. സെപ്റ്റംബർ ആറിനാണ് ചിത്രം റിലീസിനെത്തുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook