പാട്ടും ഡാൻസുമായി പ്രിയ പ്രകാശ് വാര്യർ തകർത്ത് അഭിനയിച്ച തെലുങ്കിലെ മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു. പ്രിയയുടെ കിടിലൻ ഡാൻസാണ് ‘ലഡി ലഡി’ എന്നു തുടങ്ങുന്ന ഗാനരംഗത്തിലെ പ്രധാന ആകർഷണം. ഗാനത്തിന്റെ സംഗീത സംവിധാനം ശ്രീ ചരൺ പകാലയാണ്. ഗാനം ആലപിച്ചിരിക്കുന്നത് രാഹുൽ സിപ്ലിഗുഞ്ചും പ്രിയ വാര്യരും ചേർന്നാണ്.

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ആദ്യ ചിത്രത്തിലൂടെയാണ് പ്രിയ അഭിനയ രംഗത്തേക്ക് എത്തുന്നത്. ഈ സിനിമയിലെ ‘മാണിക്യമലരായ പൂവെ..’ എന്ന ഗാന രംഗത്തിലെ ഒരൊറ്റ കണ്ണിറുക്കലാണ് പ്രിയയുടെ കരിയറിൽ വഴിത്തിരിവായത്. മലയാളത്തിൽ പ്രിയയ്ക്ക് അവസരങ്ങൾ കുറവാണെങ്കിലും ബോളിവുഡിലും കോളിവുഡിലും പ്രിയ തിരക്കേറിയ നടിയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook