പൃഥിരാജ് നായകനാകുന്ന ‘വിമാനം’ എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കൗതുകം നിറഞ്ഞ ഈ ചിത്രത്തിലെ പ്രണയ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ആദ്യഗാനമാണ് പുറത്തിറങ്ങിയത്.

ശ്രേയ ഘോഷാലും നജീം അര്‍ഷാദും ഗോപീ സുന്ദറുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപീ സുന്ദറാണ് ഈണം നല്‍കിയിരിക്കുന്നത്. പ്രദീപ് എം.നായരാണ് ചിത്രത്തിന്റെ സംവിധായകന്‍. ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മാണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ