പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ‘ഡ്രൈവിങ് ലൈസന്‍സ്’ സിനിമയിലെ ഗാനം പുറത്തിറങ്ങി. ‘ഞാൻ തേടും പൊൻ താരം’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അന്തോണി ദാസനാണ്. വരികൾ സന്തോഷ് വർമയുടേതാണ്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രമാണ് ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഡ്രൈവിങ് ലൈസന്‍സ്’. സച്ചിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ചിത്രത്തില്‍ നായകനായി എത്തുന്നത് പൃഥ്വി തന്നെയാണ്. കാറുകളോട് അടങ്ങാത്ത ഭ്രാന്തുള്ള ഒരു സൂപ്പര്‍സ്റ്റാറിന്റെ വേഷത്തിലാണ് പൃഥ്വി എത്തുന്നത്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

‘9’ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിനു ശേഷം പൃഥ്വിരാജ് നിർമിക്കുന്ന ചിത്രമാണ് ‘ഡ്രൈവിങ് ലൈസന്‍സ്’. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ‘9’, പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ നിര്‍മാണ സംരംഭം ആയിരുന്നു. സോണി പിക്ചര്‍ റിലീസിങ് ഇന്റര്‍നാഷണലുമായി കൈകോര്‍ത്തായിരുന്നു പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ‘9’ നിർമിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook