പൃഥ്വിരാജിന്റെ ആക്ഷന്‍ ചിത്രം ‘രണ’ത്തിലെ ‘പതിയെ വിടരും’ എന്ന ഗാനത്തിന്റെ വീഡിയോ എത്തി. പൃഥ്വിയും ഇഷാ തല്‍വാറുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ജ്യോതിഷ് കെ കാശിയുടെ വരികള്‍ക്ക് ജെയ്ക്‌സ് ബിജോയ് ഈണം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്.

മുംബൈ പൊലീസിനു ശേഷം പൃഥ്വിരാജും റഹ്മാനും ഒരുമിക്കുന്ന ചിത്രംകൂടിയാണ് രണം. ചിത്രം സെപ്റ്റംബര്‍ 6ന് പ്രദര്‍ശനത്തിനെത്തും. പൃഥ്വിരാജിന്റെ കൂടെയും മൈ സ്റ്റോറിയും അടുപ്പിച്ച് തിയേറ്ററിലെത്തിയതിനാലാണ് രണത്തിന്റെ റിലീസ് വൈകിയതെന്ന് സംവിധായകന്‍ പറയുന്നു. ഇതിന് പിന്നാലെ പ്രളയം ഉണ്ടായതും റിലീസ് വൈകിച്ചു.

സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. അമേരിക്കന്‍ മലയാളികളുടെ കഥ പറയുന്ന രണം, ഭൂരിപക്ഷവും അമേരിക്കന്‍ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചത്. പേര് സൂചിപ്പിക്കുന്നത് പോലെ യുദ്ധസമാനമായ അന്തരീക്ഷമാണ് ‘രണ’ത്തിന്റേതും. അശ്വിന്‍ കുമാറും മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ