പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. സച്ചി തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലർ പുറത്തിറക്കി. അടിയും ഇടിയും നിറഞ്ഞ ഒരു ആക്ഷൻ ചിത്രമായിരിക്കും അയ്യപ്പനും കോശിയും എന്നാണ് 2.50 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ നൽകുന്ന സൂചന.

Read More: പൃഥ്വിരാജും ബിജു മേനോനും നേര്‍ക്കുനേര്‍; ‘അയ്യപ്പനും കോശിയും’ ടീസര്‍ പുറത്ത്

പൃഥ്വിരാജ്, ബിജു മേനോൻ, രഞ്ജിത് എന്നിവരാണ് ട്രെയിലറിലെ ശ്രദ്ധാകേന്ദ്രം. രഞ്ജിത്തും പി.എം.ശശിധരനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. റൺ ബേബി റൺ, രാമലീല, ഡ്രെെവിംഗ് ലെെസൻസ് തുടങ്ങിയ സിനിമകൾക്ക് തിരക്കഥയൊരുക്കിയത് സച്ചിയാണ്. ‘അനാർക്കലി’യിലൂടെയാണ് സച്ചി സ്വതന്ത്ര സംവിധായകനായത്. ‘അയ്യപ്പനും കോശിയും’ സച്ചിയുടെ രണ്ടാമത്തെ സംവിധാന സംരഭമാണ്.

അയ്യപ്പനും കോശിയും എന്ന സിനിമയിൽ അയ്യപ്പൻ നായർ എന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. അട്ടപ്പാടി പൊലീസ് സ്റ്റേഷനിലെ എസ്‌ഐയാണ് അയ്യപ്പൻ. പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് കോശി കുര്യൻ എന്നാണ്. പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിനുശേഷം ഹവീല്‍ദാര്‍ റാങ്കില്‍ വിരമിച്ച ആളാണ് കട്ടപ്പനക്കാരൻ കോശി. അയ്യപ്പനും കോശിയും തമ്മിലുള്ള നിയമപ്രശ്‌നങ്ങളാണ് സച്ചി സിനിമയിൽ അവതരിപ്പിക്കുന്നത്. റിയൽ ആക്ഷൻ മൂവിയായിരിക്കും അയ്യപ്പനും കോശിയും എന്ന് സച്ചി നേരത്തെ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook