പൃഥ്വിരാജും ഭാവനയും നരേനും ഒന്നിക്കുന്ന ആദം ജോൺ ചിത്രത്തിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. ചിജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദം ജോണ്‍ പോത്തന്‍ എന്ന പാലക്കാരന്‍ പ്ലാന്ററായാണ് പൃഥ്വി എത്തുന്നത്. സുഹൃത്തായ സിറിയക് എന്ന കഥാപാത്രത്തെയാണ് നരേന്‍ അവതരിപ്പിക്കുന്നത്. ഭാവന, മിസ്റ്റി ചക്രവർത്തി എന്നിവരാണ് നായികമാർ. റോബില്‍ ഹുഡിലാണ് പൃഥിരാജും ഭാവനയും നരേനും അവസാനമായി ഒന്നിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ