രതീഷിന്റെ മകൻ പ്രണവ് രതീഷ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ‘തീരം’ ചിത്രത്തിലെ വിഡിയോ ഗാനം പുറത്തിറങ്ങി. പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247 ആണ് വിഡിയോ റിലീസ് ചെയ്തത്. അഫ്സൽ യുസുഫ് ഈണം പകർന്നിരിക്കുന്ന “ഞാൻ വരുമീ പാതയിലായി” എന്ന് തുടങ്ങുന്ന ഗാനം അർമാൻ മാലിക്കും തബിത ചേറ്റുപള്ളിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. അർമാൻ മാലിക്കിന്റെ ആദ്യ മലയാള ഗാനമാണിത്. റിനു റസാഖ് ആദ്യമായി ഗാനരചന നിർവഹിക്കുന്നതും ഈ ഗാനത്തിലൂടെയാണ്.

സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മരിയ യോഹന്നാൻ ആണ് നായിക. അഷ്‌കര്‍ അലി, ടിനി ടോം, അഞ്ജലി നായർ, സുധി കോപ്പ, കൃഷ്ണപ്രഭ, നന്ദൻ ഉണ്ണി എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രിനിഷ് പ്രഭാകരനും അൻസാർ താജുദീനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഗൗതം ശങ്കറും ചിത്രസംയോജനം വിജയ് ശങ്കറുമാണ്. റൗണ്ട് അപ്പ് സിനിമയുടെ ബാനറില്‍ ഷെയ്ക്ക് അഫ്സല്‍ ആണ് ‘തീരം’ നിർമിച്ചിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ