‘ആദി’ സിനിമയിൽ പ്രണവ് മോഹൻലാൽ പാടിയ ‘ജിപ്‌സി വുമൺ’ ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. ഗാനത്തിന്റെ വരികളും പ്രണവിന്റേതാണ്. ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് അനിൽ ജോൺസൺ ആണ്. ഗാനത്തിൽ നിറഞ്ഞുനിൽക്കുന്ന ഗിത്താർ വായിച്ചത് പ്രണവും സന്ദീപ് മോഹനനും ചേർന്നാണ്.

പ്രണവ് മോഹൻലാൽ ആദ്യമായി നായകനാവുന്ന ആദി തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. സിനിമയിൽ ഒരു ഇംഗ്ലീഷ് ഗാനം എഴുതാനും പാടാനും താൽപര്യമുണ്ടെന്ന് പ്രണവ് തന്നെയാണ് സംവിധായകൻ ജീത്തു ജോസഫിനോട് പറഞ്ഞത്. പ്രണവിന്റെ ആഗ്രഹത്തിന് ജീത്തു സമ്മതം മൂളുകയായിരുന്നു.

ജീത്തു ജോസഫാണ് ആദിയുടെ സംവിധായകൻ. ആദി എന്ന കഥാപാത്രത്തെയാണ് പ്രണവ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പ്രണവിന്റെ അച്ഛൻ വേഷത്തിൽ സിദ്ദിഖും അമ്മയായി ലെനയും അഭിനയിക്കുന്നു. പുലിമുരുകനിലൂടെ മോഹന്‍ലാലിന്റെ വില്ലനായെത്തിയ ജഗപതി ബാബുവാണ് ആദിയിലെ വില്ലൻ. അനുശ്രീ, അദിതി എന്നിവരും സിനിമയിലുണ്ട്. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ