ഹൊറർ ചിത്രങ്ങളുടെ ശ്രേണിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടൊരു ചിത്രമായിരുന്നു 2016ൽ പുറത്തിറങ്ങിയ ‘ദേവി’. എ.എൽ.വിജയ് സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടനെ തിയേറ്ററുകളിലെത്താൻ ഒരുങ്ങുമ്പോൾ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പ്രഭുദേവയും തമന്നയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തുന്നത്.

നന്ദിത ശ്വേത, കോവൈ സരള, ജഗൻ, ആർ.ജെ.ബാലാജി, സതീഷ്, യോഗി ബാബു തുടങ്ങി നിരവധി താരങ്ങൾ ഈ ഹൊറർ കോമഡി ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഏപ്രിൽ 12നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook