ബാഹുബലിക്ക് ശേഷം പ്രഭാസ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സാഹോ സിനിമയുടെ ടീസർ പുറത്തുവന്നു. ഒന്നര സെക്കൻഡിലധികം ദൈർഘ്യമുളള ടീസറിൽ മുഴുവൻ നിറഞ്ഞുനിൽക്കുന്നത് ആക്ഷൻ രംഗങ്ങളാണ്. ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ടീസറുകൾ റിലീസ് ചെയ്തിട്ടുണ്ട്.

Read Also: സാഹോയിലെ ആക്ഷൻ രംഗത്തിന് പ്രഭാസ് വിശ്രമമില്ലാതെ ചെലവഴിച്ചത് 20 ദിവസങ്ങൾ

ബാഹുബലിയെക്കാള്‍ വലിയ ബജറ്റിലാണ് സാഹോ ഒരുങ്ങുന്നത്. 300 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. ശ്രദ്ധ കപൂര്‍ നായികയായി എത്തുന്ന സാഹോയ്ക്ക് മൂന്ന് വ്യത്യസ്ത ഭാഷകളില്‍ എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയുമുണ്ട്. ‘റണ്‍ രാജാ റണ്‍’ എന്ന സൂപ്പര്‍ഹിറ്റ് തെലുങ്ക് സിനിമയുടെ സംവിധായകന്‍ സുജീത്താണ് ‘സാഹോ’യുടെ സംവിധാനം നിര്‍വഹിക്കുന്നത്. വിഎം ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മലയാള നടന്‍ ലാല്‍ ശ്രദ്ധേയമായ കഥാപാത്രം ചെയ്യുന്നുണ്ട്.

ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍. ശങ്കര്‍ എഹ്‌സാന്‍ ലോയ് ത്രയം സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍.മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിർവഹിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook