ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാവുന്ന സാഹോ സിനിമയുടെ ട്രെയിലർ പുറത്തുവന്നു. രണ്ടര സെക്കൻഡ് ദൈർഘ്യമുളള ട്രെയിലറി. മുഴുവൻ ആക്ഷൻ രംഗങ്ങളാണ്. ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ട്രെയിലറുകൾ റിലീസ് ചെയ്തിട്ടുണ്ട്.

Read Also: അനുഷ്‌ക ഷെട്ടിക്കായി ‘സാഹോ’യുടെ പ്രത്യേക പ്രദര്‍ശനമൊരുക്കാന്‍ പ്രഭാസ്?

ബാഹുബലിയെക്കാള്‍ വലിയ ബജറ്റിലാണ് സാഹോ ഒരുങ്ങുന്നത്. 300 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. ശ്രദ്ധ കപൂര്‍ നായികയായി എത്തുന്ന സാഹോയ്ക്ക് നാലു വ്യത്യസ്ത ഭാഷകളില്‍ എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയുമുണ്ട്. ജാക്കി ഷറഫ്, മനീന്ദ്ര ബേദി, അരുൺ വിജയ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

‘റണ്‍ രാജാ റണ്‍’ എന്ന സൂപ്പര്‍ഹിറ്റ് തെലുങ്ക് സിനിമയുടെ സംവിധായകന്‍ സുജീത്താണ് ‘സാഹോ’യുടെ സംവിധാനം നിര്‍വഹിക്കുന്നത്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍. ശങ്കര്‍ എഹ്‌സാന്‍ ലോയ് ത്രയം സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍.മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിർവഹിക്കുന്നത്. ഓഗസ്റ്റ് 30 നാണ് ചിത്രം റിലീസ് ചെയ്യുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook