സാഹോയിലെ ജാക്വിലിൻ ഫെർണാണ്ടസും പ്രഭാസും ഒന്നിച്ചുളള ‘ബാഡ് ബോയ്’ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. ബാദ്ഷ, ബെന്നി ദയാൽ, സുനിത സാരഥി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ വരികൾ വിഘ്നേശ് ശിവന്റേതും സംഗീതം ബാദ്ഷായുടേതുമാണ്.

Read Also: ഒത്തിരി ആക്ഷൻ, ഇത്തിരി റൊമാൻസ്; പ്രഭാസിന്റെ സാഹോ ട്രെയില

ഓഗസ്റ്റ് 30 നാണ് ചിത്രം റിലീസ് ചെയ്യുക. ബാഹുബലിയെക്കാള്‍ വലിയ ബജറ്റിലാണ് സാഹോ ഒരുങ്ങുന്നത്. 300 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. ശ്രദ്ധ കപൂര്‍ നായികയായി എത്തുന്ന സാഹോയ്ക്ക് നാലു വ്യത്യസ്ത ഭാഷകളില്‍ എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയുമുണ്ട്. ജാക്കി ഷറഫ്, മനീന്ദ്ര ബേദി, അരുൺ വിജയ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘റണ്‍ രാജാ റണ്‍’ എന്ന സൂപ്പര്‍ഹിറ്റ് തെലുങ്ക് സിനിമയുടെ സംവിധായകന്‍ സുജീത്താണ് ‘സാഹോ’യുടെ സംവിധാനം നിര്‍വഹിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook